Thu. Jul 3rd, 2025
ബ്രസൽ‌സ്:

 

യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ജര്‍മ്മൻ പ്രതിരോധമന്ത്രി ഉര്‍സുല വോണ്‍ ഡേര്‍ ലെയെൻ തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത നേതൃത്വസ്ഥാനത്തേയ്ക്ക് വരുന്നത്.

383 വോട്ടുകള്‍ നേടിയാണ് യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വോണ്‍ ഡേര്‍ ലെയെൻ എത്തുന്നത്. ജര്‍മ്മനിയില്‍നിന്നും ഒരാള്‍ യൂറോപ്യന്‍ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനത്ത് എത്തുന്നതും ഇതാദ്യമായാണ്.

374 വോട്ടുകളാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം നേടിയെടുക്കാന്‍ ആവശ്യമായി വന്നത്. 384 പേര്‍ വോണ്‍ ഡേര്‍ ലെയെൻ അദ്ധ്യക്ഷസ്ഥാനത്തേയ്‌ക്കെത്താന്‍ അനുകൂലിച്ചെങ്കിലും 327 പേര്‍ ഉര്‍സുലക്ക് എതിരായിരുന്നു.

2005 മുതല്‍ ജര്‍മനിയിലെ കണ്‍സര്‍വേറ്റീവ് ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ഉര്‍സുല ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കലിന്റെ വിശ്വസ്തയാണ്.

Leave a Reply

Your email address will not be published. Required fields are marked *