Fri. Nov 22nd, 2024
തിരുവനന്തപുരം :

എസ്.എഫ്.ഐ യൂ​ണി​റ്റ് പ്രസിഡന്റ് ഒരു വിദ്യാർത്ഥിയെ കുത്തിയതുമായി ബന്ധപ്പെട്ട സംഘർഷം മൂലം അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് തിങ്കളാഴ്ച മുതൽ തുറക്കാൻ ധാരണയായി. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് പുതിയ പ്രിൻസിപ്പാളിനെയും നിയമിച്ചു. തൃശ്ശൂര്‍ ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പാളായ സി. സി. ബാബുവിനെയാണ് പുതിയ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പാളായി സർക്കാർ നിയമിച്ചത്.

അതിനിടെ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ചെ​യ​ര്‍​മാ​നും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​ആ​ര്‍. റി​യാ​സ് ക​ണ്‍​വീ​ന​റാ​യ പുതിയ എസ്.എഫ്.ഐ. അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. ​മു​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും മ​റ്റ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ട​ത്താ​ൻ ശ്ര​മി​ച്ച അഖി​ലി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എസ്.എഫ്.ഐ. അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ക​മ്മി​റ്റി​യി​ല്‍ എ​ട്ട് വ​നി​തക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, അ​ഖി​ലി​നെ എസ്.എഫ്.ഐ.നേ​താ​ക്ക​ൾ കു​ത്തി​യ​തി​നു പി​ന്നാ​ലെ കോ​ള​ജി​ലെ യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ‌​റ് വി.​പി.​സാ​നു നിർദ്ദേശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ നിർദ്ദേശത്തെ ത​ള്ളി എസ്.എഫ്.ഐ. ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ച്ചി​ൻ ദേ​വി​ന്‍റെ​യ​ട​ക്കം ഇ​ട​പെ​ട​ലി​നേ​ത്തു​ട​ർ​ന്നാ​ണ് യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്.

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ മൊഴി നൽകാനില്ലെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിനിയായ നിഖില നിലപാടെടുത്തു. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജ് സംഘ‍ർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്.എഫ്.ഐ. യൂണിറ്റ് അം​ഗങ്ങൾക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അന്ന് പെൺകുട്ടി ഉന്നയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാൻ ഇനി ഇല്ലെന്നും ഭീഷണി നിലനിൽക്കുന്നത് കൊണ്ട് മൊഴി നൽകാൻ പേടിയാണെന്നും നിഖില പറഞ്ഞു.

വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ എസ്.എഫ്.ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധം മൂലമാണ് തന്നെ കുത്തിയതെന്നു പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. നസീം പിടിച്ച് വച്ചുവെന്നും ശിവരഞ്ജിത്ത് കുത്തിയെന്നും ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നുമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിൽ പൊലീസിന് മൊഴി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *