കര്‍ണ്ണാടക:
വിമത എം.എല്‍.എ. മാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഭരണ പ്രതിസന്ധി നേടുന്ന കര്‍ണാടക സര്‍ക്കാരിന് ആശ്വാസമാണ് ഈ വിധി. എന്നാല്‍ നിയമ നടപടികളില്‍ പങ്കെടുക്കാന്‍ വിമത എം.എല്‍.എ. മാരെ നിര്‍ബന്ധിക്കരുതെന്നും കോടതി പറഞ്ഞു.ഈ വിധിയോടെ 15 എം.എല്‍.എ. മാര്‍ക്ക് നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് അയോഗ്യത ഭീഷണി നേരിടാതെ വിട്ടുനില്‍ക്കാന്‍ സാധിക്കും. അതേസമയം രാജി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
എം.എല്‍.എ. മാരെ അയോഗ്യരാക്കാല്‍ കാരണമില്ലെന്നും രാജിയില്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്നും എം.എല്‍.എ. മാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാനാണ് രാജിയെന്ന് സ്പീക്കര്‍ വേണ്ടി വാദിച്ച അഭിഷേക് സിങ്വി പറഞ്ഞു.
സ്പീക്കറോട് സമയ പരിധി നിര്‍ദ്ദേശിക്കാവാനോ രാജിയിലും, അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് ഉത്തരവിടാന്‍ കോടതിക്ക് അധികാരം ഇല്ലെന്നും, മാത്രമല്ല കഴിഞ്ഞ ദിവസത്തെ ഉത്തരവുകള്‍ പരിധിവിട്ട് താണെന്നും മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി രാജീവ് ധവാന്‍ വാദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ദീപക് മിശ്ര, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.
രാജി സ്വീകരിക്കാതെ സപീക്കറുടെ നടപടിക്കെതിരെ 10 വിമത എം.എല്‍.എ.മാര്‍ ആണ് ഹര്‍ജി നല്‍കിയത് . ഹര്‍ജി പരിഗണിച്ച കോടതി രാജിയില്‍ തീരുമാനമെടുക്കാന്‍ ആദ്യം ഉത്തരവിട്ടു. എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുളള ഉത്തരവ് നിയമവിരുദ്ധമാണെന്നും രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറും കോടതിയിലെത്തി. ഇതോടെ സ്പീക്കറിന്റെ അധികാര പരിധിയില്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയുമോ എന്നതിലും വാദം നടന്നു. കര്‍ണ്ണാടകയില്‍ വ്യാഴാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ്