Mon. Dec 23rd, 2024
തഞ്ചാവൂർ:

 

ബീഫ് ഫെസ്റ്റിൽ പങ്കെടുക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങൾ പോസ്റ്റിട്ട ആളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ് നാട് കുടിയരശു കക്ഷി മുൻ അദ്ധ്യക്ഷൻ എസ്. ഏഴിലൻ ആണ് അറസ്റ്റിലായത്. ഫേസ് ബുക്കിൽ ക്ഷണക്കത്ത് പോസ്റ്റു ചെയ്തതിനാണ് അറസ്റ്റ്. കുംഭകോണത്താണ് ബീഫ് ഫെസ്റ്റ് നടത്തുക എന്നാണ് അറിയിപ്പ്.

298 (ഒരാളുടെ മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന രീതിയിൽ മനഃപൂർവ്വം വാക്കുകൾ ഉപയോഗിക്കൽ), 504 (സമാധാനാന്തരീക്ഷം തകർക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം), 505 (2) (പല വിഭാഗങ്ങൾ തമ്മിൽ സംഘർഷമോ ശത്രുതയോ വിദ്വേഷമോ ഉണ്ടാക്കുകയോ, വളർത്തുകയോ ചെയ്യുക) എന്നീ വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.

ജൂലൈ 13 നാണ് ഏഴിലൻ സന്ദേശം പോസ്റ്റു ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *