Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ജില്ലാ ഭരണകൂടങ്ങളോടും ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുള്ളതിനാൽ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്:

  •  ജൂലൈ 16 മുതൽ 20 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ.
  •  ജൂലൈ 16 മുതൽ ജൂലൈ 17 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മധ്യ-കിഴക്കൻ അറബിക്കടൽ.
  •  ജൂലൈ 17 മുതൽ ജൂലൈ 18 വരെ പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങൾ.
  • ജൂലൈ 16 മുതൽ ജൂലൈ 18 വരെ പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മാലിദ്വീപ്, കോമോറിൻ തീരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *