ആഫ്രിക്ക:
എബോള ഭീഷണിയില്‍ മധ്യ ആഫ്രിക്കന്‍ രാജ്യം. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലയിലാണ് എബോള വൈറസ് കണ്ടെത്തിയത്. എബോള വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എബോള ബാധിത പ്രദേശമായ ബുടെംബേയില്‍ നിന്ന് ബസില്‍ ഗോമ വന്നിറങ്ങിയ ആളിലാണ് വൈറസ് കണ്ടെത്തിയത് .ഞായറാഴ്ച പ്രാദേശിക ചികിത്സാ കേന്ദ്രത്തിലെത്തിയ ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളെ എബോള ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ വളരെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചതിനാല്‍ പടരാനുള്ള സാധ്യത ചെറുതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. .ഇയാള്‍ സഞ്ചരിച്ച ബസ്സിന്റെ ഡ്രൈവറും പതിനെട്ട് യാത്രക്കാരും നിരീക്ഷണത്തിലാണ്.
രണ്ട് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഗോമയില്‍ വൈറസ് ബാധ പടരുകയാണെങ്കില്‍ വന്‍ ദുരന്തത്തിലായിരിക്കും കലാശിക്കുക.
2014-16 ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് ബാധ മൂലം 11,300 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ആയിരത്തിലധികം പേരാണ് മരിച്ചത്.