Mon. Dec 23rd, 2024
ഹിമാചല്‍ പ്രദേശ്:

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം. ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുളള സോളനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഈ പ്രദേശത്തുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് റെസ്റ്റോറന്റ് സ്ഥാപിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴുകയായിരുന്നു. ആറ് കരസേനാംഗങ്ങളും റെസ്റ്റോറന്റ് ഉടമയുടെ ഭാര്യയുമാണ് മരിച്ചത്. ഏഴ് പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങുകന്നതായി റിപ്പോര്‍ട്ട്. സൈനികരുള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു.

17 സൈനികരുള്‍പ്പടെ 28 പേരെ സംഭവസ്ഥലകത്ത് നിന്നു രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തം പുരോഗമിക്കുകയാണ്. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നതായി പോലീസ് പറഞ്ഞു.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *