Thu. Jan 23rd, 2025
ലണ്ടൻ:

 

എണ്ണ സിറിയയിലേക്ക് കൊണ്ടുപോകരുത് എന്നതടക്കമുള്ള ഉപാധികൾ മുന്നോട്ടുവച്ച്, ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.

ജൂലൈ 14 ന്​ ​ജി​ബ്രാ​ള്‍ട്ട​ര്‍ ക​ട​ലി​ടു​ക്കി​ല്‍നി​ന്നാ​ണ്​ ഇ​റാ​​ന്റെ സൂ​പ്പ​ര്‍ ടാ​ങ്ക​ര്‍ ഗ്രേ​സ് -ഒ​ന്ന്​ ബ്രി​ട്ടീ​ഷ് നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്. യൂ​റോ​പ്യ​ന്‍ യൂണി​യന്റെ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് സി​റി​യ​യി​ലേ​ക്ക്​ എ​ണ്ണ ക​ട​ത്തുന്നെ​ന്നാ​രോ​പി​ച്ചായിരുന്നു നടപടി.

അമേരിക്കയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ബ്രിട്ടന്‍ എണ്ണ ടാങ്കര്‍ പിടിച്ചതെന്നും ഇത് കടല്‍കൊള്ളയാണെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. കപ്പലിലെ ഇന്ത്യക്കാരായ നാലു ജീവനക്കാരെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *