ജക്കാർത്ത:
ഇന്തോനേഷ്യയിലെ മാലുകു ദ്വീപിനടുത്ത് ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശവാസികളിൽ ഭീതി പടർത്തി. പക്ഷേ, സുനാമി മുന്നറിയിപ്പൊന്നും അവിടെ പ്രഖ്യാപിച്ചിട്ടില്ല. അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടുമില്ല.
കഴിഞ്ഞവർഷം സുലാവേസി ദ്വീപില പാലുവിലുണ്ടായ, 7.5 അളവ് രേഖപ്പെടുത്തിയ ഭൂകമ്പത്തിലും, അതിന്റെ കൂടെയുണ്ടായ സുനാമിയിലും 2200 ൽ അധികം ആളുകൾ മരിക്കുകയും 1000 പേരെയെങ്കിലും കാണാതാവുകയും ചെയ്തിരുന്നു.
2004 ഡിസംബറിൽ സുമാത്രയിൽ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 220000 പേരും, അതിൽ ഇന്തോനേഷ്യയിൽ മൊത്തം 170,000 ആളുകളും മരിച്ചിരുന്നു.