നെടുങ്കണ്ടം:
പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ച ഉണ്ടായതായും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേഡ് ജസ്റ്റീസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയാണ് രാജ്കുമാര്‍ മരിച്ചത്.
ഒരു ഉത്തരവാദിത്വം ഇല്ലാതെയാണ് രാജ്കുമാറിനെ പോസ്റ്റുമോര്‍ട്ടം നടന്നത്. ഇപ്പോഴുള്ള പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് അന്വേഷണത്തിനാവശ്യമായതൊന്നും കിട്ടാനില്ല .മാത്രമല്ല രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ഡോക്ടര്‍മാര്‍ രാജ്കുമാറിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴത്തെക്കുറിച്ച് വ്യക്തതയില്ലാത്ത രീതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇക്കാരണങ്ങളാല്‍ രാജ്കുമാറിനെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്ത മതിയാവെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ അപാകതകള്‍ മൂലം റഡാര്‍ ഇല്ലാത്ത കപ്പല്‍ പോലെയാണ് അന്വേഷണം നീങ്ങുന്നതെന്നും ജസ്റ്റീസ് പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും രാജ്കുമാറിനെ അമ്മ കസ്തൂരി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് . സിറ്റിങ് ജഡ്ജിയെ കിട്ടാത്തതുകൊണ്ട് വിരമിച്ച ജസ്റ്റിസ് നാരായണക്കുറുപ്പിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത് ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം