Thu. Jan 23rd, 2025
അസ്സാം:

കാലവര്‍ഷക്കെടുതിയില്‍പെട്ട് അസ്സാം ഉഴറുന്നു. സംസ്ഥാനത്തെ 21 ജില്ലകളേയും വെള്ളപ്പൊക്കം ബാധിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചതായും 8 ലക്ഷം ജനങ്ങള്‍ മഴ ദുരിതത്തിലുമാണെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് 27000 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി ഏഴായിരത്തിലധികം പേരെ രക്ഷിച്ചു. 68 ദുരിതാശ്വാസ ക്യാമ്പുകളള്‍ തുറന്നു.ഈയാഴ്ച കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം ഉള്ളതിനാല്‍ തമ്മില്‍ കടുത്ത സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ ആളുകള്‍ വീട്ടില്‍ കുടിങ്ങി കിടക്കുകയാണ്.ദുരിതബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി .സദാസമയം ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ബ്രഹ്മപുത്ര ഉള്‍പ്പെടെ ആറു നദികള്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് അസ്സാമിന്റെ സ്ഥിതി സങ്കീര്‍ണമാക്കിയത് .കാസിരംഗ ദേശീയോദ്യാനം വെള്ളപ്പൊക്ക ഭീഷണിയിലാണ.് ഉദ്യാനത്തിലൂടെ കടന്നു പോകുന്ന ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മൃഗങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം റോഡ് മുറിച്ചു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗം കുറിച്ച് പോകാവുന്ന നിര്‍ദേശമുണ്ട്. അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ തവാങില്‍ മണ്ണിടിച്ചില്‍ രണ്ടു കുട്ടികള്‍ മരിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ഭൂട്ടാനില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *