ഗോവ:
പുതിയ നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭാ വികസനം നടത്തുന്നു. ഇതില്‍ മൂന്നു മന്ത്രിമാര്‍ കോണ്‍ഗ്രസ് വിട്ട് എത്തിയവരാണ്.വ്യാഴാഴ്ചയാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തില്‍ 10 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
മുന്‍ പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഇതിനുപുറമേ കോണ്‍ഗ്രസ് വിട്ട് ജെന്നിഫര്‍ മോന്‍സെരാറ്റെ, ഫിലിപ്പെ നെറി റൊഡ്രിഗസ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയും മന്ത്രിയാകും എന്നാണ് സൂചന.
40 അംഗ നിയമസഭയില്‍ ബിജെപി എണ്ണം 27 ആയി ഉയര്‍ന്നു. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ഇനി അഞ്ച് എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്.
ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായി മന്ത്രിമാരായ വിനോദ് പാലിയേങ്കര്‍,ജയപ്രകാശ് സാല്‍ഗോക്കര്‍ എന്നിവരുടെ രാജിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം വിഷയം പരിഹരിക്കുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അറിയിച്ചു .അതേസമയം കോണ്‍ഗ്രസ് വിട്ട് എത്തിയവര്‍ക്കു മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപിയില്‍ ഉള്ളത് ഇതില്‍ പ്രതിഷേധിച്ച് ചില പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു
.