തിരുവനന്തപുരം:
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ.വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു
ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമണ്ടാവുകയും അഖിലിന് കുത്തേക്കുകയുമായിരുന്നു. ബി.എ. പൊളിറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കുത്തേറ്റ അഖില്‍. അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്. എന്നാല്‍ മുറിവിന്റെ ആഴം അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സയ്ക്കായി അഖിലിനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വിദ്യാർത്ഥികളുടെ ആരോപണം.
യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് യൂണിവേഴ്‌സിറ്റി നടന്നത്. വിഷയം ഉണ്ടായപ്പോള്‍ തടയാനോ, വലിയ പ്രശ്‌നങ്ങളിലേയ്ക്ക് പോകാതെ കൃത്യമായി ഇടപെടാനെ അവിടത്തെ യൂണിറ്റിനായില്ല. അതുകൊണ്ട് ആദ്യഘട്ടത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് തല്‍ക്കാലത്തേയ്ക്ക് പിരിച്ചു വിടും. എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുറ്റക്കാര്‍ക്കെതിരെ സംഘടനപരമായി അന്വേഷിച്ച് നടപടി എടുക്കുമെന്നും എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് വി.പി. സാനു വോക്ക് മലയാളത്തോട് പറഞ്ഞു.