തീയേറ്ററുകളിൽ യുവത്വം ആഘോഷമാക്കിയ ജൂണിന് ശേഷം നായിക പ്രാധാന്യമുള്ള ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് രജിഷ വിജയൻ. ഫൈനൽസ് എന്ന് ചിത്രം ഓണത്തിന് റിലീസ് ചെയ്യും. ഇതിൽ ഒരു സൈക്ലിസ്റ് ആയാണ് രജിഷ വേഷമിടുന്നത്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, നിവിന്‍ പോളി നയന്‍താര ചിത്രം ലവ് ആക്ഷന്‍ ഡ്രാമ, തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമാണ് രജിഷ വിജയന് ഫൈനല്‍സുമായി എത്തുക. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്. അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഹിറ്റായ പ്രിയ വാര്യര്‍ ചിത്രത്തില്‍ ഗാനമാലപിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയായാണ് രജിഷ ഫൈനല്‍സില്‍ എത്തുന്നത്. കൈലാസ് മേനോനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷൂട്ടിങ്ങിനിടെ രജിഷക്ക് അപകടം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചത്.