Mon. Dec 23rd, 2024
കണ്ണൂര്‍:

ഗോ എയർ വിമാന കമ്പനി ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികെയുളള ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരിലേക്ക് അധിക സര്‍വീസുകള്‍ നടത്തും.
ഒക്ടോബര്‍ 26 വരെ ഉച്ചയ്ക്ക് 12.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 01.40 ന് ബംഗളൂരിലെത്തുന്ന രീതിയിലാണ് സര്‍വീസ്. തിരിച്ച്‌ ഉച്ചയ്ക്ക് 02.15 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 03.15 ന് കണ്ണൂരില്‍ എത്തും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഗോ എയറിന്റെ ദുബായിലേക്കുളള പ്രതിദിന സര്‍വീസ് ഈ മാസം 25 ന് ആരംഭിക്കും.

മലബാർ മേഖലയിൽ നിന്ന് ബാംഗ്ലൂരിൽ ജോലിക്കും പഠനാവശ്യത്തിനും വേണ്ടി പോകുന്ന വർദ്ധനവ് കൂടെ പരിഗണിച്ചാണ് ഇത്തരത്തിലൊരു നീക്കം. ഈ റൂട്ടറിൽ സഞ്ചരിക്കുന്ന തീവണ്ടികളും, ബസുകളും കുറവായതും യാത്രക്കാരെ വലച്ചിരുന്നു.

By Ishika

Leave a Reply

Your email address will not be published. Required fields are marked *