ഡല്‍ഹി:
ഇന്ത്യന്‍ നിര്‍മ്മിത ആപ്പിള്‍ ഐഫോണുകള്‍ അടുത്തമാസത്തോടെ വിപണിയിലെത്തും.ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ക്ക് വൈകാതെ ആപ്പിള്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ നികുതിയിനത്തില്‍ വന്‍ തുക ആപ്പിളിന് ലാഭിക്കാന്‍ കഴിയും ഇതോടെ ഐഫോണ്‍ മോഡലുകള്‍ക്ക് വില കുറയുമെന്നാണ് പ്രതീക്ഷ.
ആപ്പിളിനായി ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്ന ഫോക്‌സോണ്‍ ഇന്ത്യയിലെ നിര്‍മ്മാണശാല ആരംഭിച്ചിരുന്നു. ഐഫോണിന്റെ അസംബിള്‍ മൊത്തമായും ഇന്ത്യയിലായിലാണ്. ഐഫോണ്‍ XS മാക്‌സ് ഐഫോണ്‍ XR തുടങ്ങിയ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനുള്ള ലക്ഷ്യമിടുന്നതിന്റെ ഭാഗമായിട്ടാണ് ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തിയത്