പോർട്ട് ഓഫ് മെഴ്‌സബി:
റിങ് ഓഫ് ഫയർ മേഖലയിൽ വീണ്ടും ഭൂചലനം. പപ്പുവ ന്യൂ ഗിനിയയിൽ റിക്ടർ സ്കളിൽ 6 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. വൈകീട്ടൊടെയാണ് തീരദേശമേഖലയെ ഞെട്ടിച്ചുകൊണ്ട് ഭൂചലനം ഉണ്ടായത്.
അറാവയ്ക്ക് 174 കിലോ മീറ്റർ വടക്കു മാറി 459.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. എന്നാൽ പ്രദേശത്തു സുനാമി മുന്നറിയിപ്പ് ഉണ്ടായിട്ടില്ല. ഔദ്യോഗികമായി ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
ഇടക്കടി ഭൂചലനങ്ങളും സജീവ അഗ്നി പർവത മേഖലയുമായ റിങ് ഓഫ് ഫയർ സ്ഥിതിചെയ്യുന്നത് പസഫിക് സമുദ്രത്തിനു ചുറ്റുമാണ്. ഇതിലുൾപ്പെട്ട്ട രാജ്യമാണ് പപ്പുവ ന്യൂ ഗിനിയ.