മൺറോ തുരുത് ( കൊല്ലം):
മികച്ച ചെമ്മീൻ കർഷകനുള്ള ദേശീയ ഫിഷറീസ് ബോർഡിൻറെ പുരസ്ക്കാരം കൊല്ലം മൺറോ തുരുത്തിലെ കർഷകനായ അജിത്തിന്. കൊന്നയിലെ കൃഷ്ണ അക്വാ ഫാമിന്റെ ഉടമയാണ് അജിത്. തന്റെ ഒരേക്കർ ഇരുപത് സെന്റ് ചെമ്മീൻ പാടാത്ത നൂറു ദിവസം കൊണ്ട് 4800 കിലോ ചെമ്മീനാണ് ഇദ്ദേഹം ഉത്പാദിപ്പിച്ചത്.
ഏകദേശം 36 ചെമ്മീനിന് ഒരു കിലോയോളം തൂക്കം കിട്ടും. ജില്ലാ മൽസ്യ വികസന ഏജൻസിയുടെ സാങ്കേതിക സഹായത്തോടെയാണ് ഇദ്ദേഹം കൃഷി നടത്തിവരുന്നത്. ദേശീയ മൽസ്യ കർഷക ദിനമായ ഇന്നലെ ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിച്ചു.
മൺറോ തുരുത്തിൽ ചെമ്മീൻ കൃഷി ചെയ്യാൻ താൽപര്യപ്പെടുന്ന കർഷകരുടെ എണ്ണം കൂടി വരികയാണ്. അവർക്കാവശ്യമുള്ള എല്ലാ സഹായങ്ങളും നൽകിക്കൊണ്ട് അജിത്തും ഉണ്ട്.