തിരുവനന്തപുരം:
ജല അതോറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി നികത്താന്‍ നിരക്ക് കൂട്ടേണ്ടിവരുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ പ്രതിവര്‍ഷം 600 കോടി രൂപ നഷ്ടത്തിലാണ് ജല അതോറിറ്റി. ഇനി നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. എല്ലാ വിഭാഗങ്ങളുടേയും നിരക്ക് കൂട്ടണമെന്നാണ് ജല അതോറിറ്റിയുടെ ആവശ്യം.
ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് കൂട്ടുന്നതിനോട് ഇതുവരെ യോജിപ്പില്ലായിരുന്ന സര്‍ക്കാറും പ്രതിസന്ധി രൂക്ഷമായതോടെ നിലപാട് മാറ്റുകയാണ്. നിലവില്‍ ആയിരം ലിറ്റര്‍ വെള്ളത്തിന് നാലു രൂപയാണ് ഈടാക്കുന്നത്. കൂടാതെ 15,000 ലിറ്റര്‍ വരെ ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് സൗജന്യമായും നല്‍കുന്നു. ഇതുകൊണ്ട് തന്നെ പ്രതിവര്‍ഷം 365 കോടിരൂപയുടെ നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നിരക്ക് വര്‍ദ്ധന അനിവാര്യമാണെന്നാണ് കരുതുന്നത്. എന്നാല്‍ എല്ലാ വിഭാഗക്കാരേയും അത് എത്തരത്തില്‍ ബാധിക്കുമെന്നത് പഠിച്ചതിനു ശേഷം മാത്രമേ വര്‍ദ്ധന ഉണ്ടാകൂവെന്നും മന്ത്രി പറഞ്ഞു.