Wed. Jan 22nd, 2025
കൊച്ചി :

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എസ്.എഫ്.ഐ സ്ഥാ​പി​ച്ച അ​ഭി​മ​ന്യു സ്മാ​ര​കത്തെ വിമർശിച്ചു ഹൈക്കോടതി. മ​രി​ച്ചു പോ​യ​വ​ർ​ക്കെ​ല്ലാം സ്മാ​ര​കം വേ​ണ​മെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം സ്മാ​ര​ക​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​റി​ന്‍റെ ന​യ​മാ​ണോ എ​ന്നും ചോ​ദി​ച്ചു.

അതിനിടെ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എസ്.എഫ്.ഐ സ്ഥാ​പി​ച്ച അ​ഭി​മ​ന്യു സ്മാ​ര​കം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് സർക്കാർ ഹൈ​ക്കോ​ട​തിയെ അറിയിച്ചു. സ്മാ​ര​ക​ത്തി​ന് അ​നു​മ​തി​യു​ണ്ടോ എ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ന്താ​ണെ​ന്നും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളു​ടെ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് വി​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​എം. അം​ജി​ത്ത്, കാ​ർ​മ​ൽ ജോ​സ് എ​ന്നി​വ​ർ ഹൈ​ക്കേ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സ്റ്റേ​റ്റ് അ​റ്റോ​ർ​ണി കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ച​ത്.

നാളെ ധാരാ സിംഗിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്ന് ചോദിച്ച കോടതി, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം സ്മാ​ര​ക​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​റി​ന്‍റെ ന​യ​മാ​ണോ എ​ന്നും ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന​കം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ, പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഓ​ഗ​സ്റ്റ് 12ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *