Mon. Dec 23rd, 2024
കൊച്ചി:

 

ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലുള്ള റോഡിന്റെ ഫുട്പാത്തില്‍ അനധികൃത പാര്‍ക്കിംഗ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന്റെ താഴെയാണ് ആളുകള്‍ വണ്ടി വെയ്ക്കുന്നത്. ഈ പാര്‍ക്കിങ്ങിനെതിരെ പോലീസ് അധികൃതര്‍ നടപടിയെടുക്കുന്നില്ല. നിരവധി ആളുകളാണ് ദിനംപ്രതി ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. ഇവര്‍ക്ക് നടക്കാനുള്ള നടപ്പാതയില്‍ ആണ് ഇപ്പോള്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്.

ആദ്യകാലങ്ങളില്‍ പോലീസ് ഇവിടെ വന്ന് പെറ്റി അടിക്കുമായിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ 5 ദിവസമായി പോലീസ് വരാറില്ലെന്നും ലോട്ടറി കച്ചവടം നടത്തുന്ന മുരളി പറഞ്ഞു. ആശുപത്രിയില്‍ വരുന്നവരുടെ വണ്ടികളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “അല്ലെങ്കിലേ തിരക്കുളള റോഡാണിത്. അതിനിടയ്ക്ക് ഞങ്ങള്‍ക്ക് നടക്കാനുളള സ്ഥലത്താണ് വണ്ടികള്‍ ഇങ്ങനെ വെച്ചിരിക്കുന്നതെന്നും, ഇതെന്താ കുറ്റമല്ലേ, പോലീസ് നടപടി എടുക്കാന്‍ വൈകുന്നതെന്ത്?” എന്നും ഒരു യാത്രക്കാരിയും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *