Thu. Jan 23rd, 2025
ചെന്നൈ:

 

തമിഴ് തെലുങ്ക് ചലച്ചിത്രതാരമായ സാമന്ത തന്റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ‘ഓ ​ബേ​ബി’ക്ക് ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ലം വാ​ര്‍​ത്താ​പ്രാ​ധാ​ന്യം നേ​ടു​ക​യാ​ണ്. അ​ഡ്വാ​ന്‍​സ് തു​ക വാ​ങ്ങി​യാണ് സാ​മ​ന്ത സി​നി​മ ക​രാ​ര്‍ ചെ​യ്ത​ത് എന്നാണു വാർത്തകൾ. ബാക്കി ​തു​ക സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന​നു​സ​രി​ച്ചാ​ണ​ത്രേ തീ​രു​മാ​നി​ക്കു​ന്ന​ത്. ഷെ​യ​റും, സാ​റ്റ​ലൈ​റ്റ് തു​ക​യും തി​യ​റ്റ​ര്‍ ക​ല​ക്‌ഷനു​മൊ​ക്കെ തീ​രു​മാ​നി​ച്ച​തിനു ശേ​ഷം ര​ണ്ടു കോ​ടി​യി​ല്‍ കു​റ​യാ​ത്ത തു​ക സാമന്ത​യ്ക്ക് കി​ട്ടു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍.

സാമ​ന്ത​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ഫ​ല​മാ​ണി​ത്. പ​തി​നെ​ട്ട് കോ​ടി രൂ​പ​യ്ക്കാ​ണ് ഓ ബേബി നി​ര്‍മ്മി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു കോ​ടി​യോ​ളം രൂപ ചി​ത്ര​ത്തി​ന്റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍​ക്കും പ്ര​തി​ഫ​ലം കൊ​ടു​ക്കാ​ന്‍ മാ​ത്ര​മേ തി​ക​ഞ്ഞു​ള്ളൂ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Leave a Reply

Your email address will not be published. Required fields are marked *