Sat. Apr 20th, 2024
മാനന്തവാടി:

 

വയനാട് ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം ബാധിച്ച്‌ രണ്ടു പേരാണ് ഈ മാസം മരിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പ്രതിരോധത്തിനായി വ്യാഴാഴ്ചകളില്‍ ഡോക്സി ഡേ നടത്താനാണ് തീരുമാനം. ഇത് ജൂലൈ 11 ന് ആരംഭിക്കും.

ഈ മാസം, എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയെത്തിയ ആറുപേരിൽ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇരുപത്തിയൊന്നു പേര്‍ ലക്ഷണങ്ങളോടെ ചികില്‍സ തേടിയിരുന്നു. ഈ വര്‍ഷം ഇതുവരെ നാല്‍പ്പത്തിയൊന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കൂടുതലാണിത്. മഴക്കാലമായതിനാല്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

ചെളിയിലും വെള്ളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേ ശിച്ചു. മുറിവുകളുള്ളവര്‍ കയ്യുറകളും ബൂട്ടും ധരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *