Tue. Apr 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു.

പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. അതേസമയം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 42 രൂപയുടെ വർധനവുണ്ടാകും.

125 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ നിലവിലെ നിരക്കിൽ നിന്നും 60 രൂപ അധികം നൽകേണ്ടി വരും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 67 രൂപയുടെയും 175 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 90 രൂപയുടെയും വർധനവുണ്ടാകും. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ ഇനി 97 രൂപ അധികം നൽകണം.

സാധാരണ കുടുംബം 100 യൂണിറ്റ് വൈദ്യുതിയാണ് പ്രതിമാസം ഉപയോഗിക്കുന്നത്. അതിനാൽ രണ്ടു മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 84 രൂപയുടെ വരെ വർധനവുണ്ടാകും. പുതുക്കിയ നിരക്ക് പ്രകാരം കെഎസ്ഇബിക്ക് 902 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകും.

കൂട്ടിയ വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 2019 – 22 കാലത്തേക്കാണ് വർധന. ഇതിന് മുൻപ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ യൂണിറ്റിന് 10 മുതൽ 50 പൈസ വരെയാണ് അന്ന് വർധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *