Mon. Dec 23rd, 2024
തിരുവനന്തപുരം:

 

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് റിട്ട. ജഡ്ജിയുടെ സേവനം ഹൈക്കോടതിയോട് ആവശ്യപ്പെടും. ക​സ്​​റ്റ​ഡി മ​ര​ണ​ത്തില്‍ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറി.

ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ് തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാ​ജ്‍കു​മാ​റി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തും മ​ര്‍ദ്ദിദി​ച്ച​തും കെ.​ബി. വേ​ണു​ഗോ​പാ​ലി‍ന്റെ അ​റി​വോ​ടെ​യാണെന്ന് എസ്.ഐ. മൊഴി നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *