Mon. Dec 23rd, 2024
തിരുവനന്തപുരം:

 

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാജ്‌കുമാറിന്റെ അമ്മ, കസ്തൂരി, സെക്രട്ടറിയേറ്റിലേക്ക് സങ്കടമാര്‍ച്ച്‌ നടത്തി. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ അമ്മ രമണി പ്രമീളയും സങ്കടമാര്‍ച്ചില്‍ പങ്കെടുത്തു.

ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. രാജ്‌കുമാറിന്റെ മരണത്തെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും കസ്തൂരി മാധ്യമങ്ങളോടു പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉന്നതപോലീസുദ്യോഗസ്ഥര്‍ ഇനിയും അറസ്റ്റിലാവാനുണ്ടെന്നും കേസിലെ ഉന്നതസ്വാധീനത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇവര്‍ മാധ്യമങ്ങളെ അറിയിച്ചു. എത്രയും പെട്ടെന്നു തന്നെ നെടുങ്കണ്ടം കേസില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് മാര്‍ച്ചിന്റെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *