Sun. Jun 1st, 2025
റായ്‌സിയാബാരി:

 

ത്രിപുരയിലെ ധലായി ജില്ലയിൽ, പശുമോഷ്ടാവ് എന്ന സംശയത്തിൽ ഒരാളെ, ബുധനാഴ്ച, ആൾക്കൂട്ടം മർദ്ദിച്ചുകൊന്നുവെന്നു എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.

ധലായി ജില്ലയിലെ റായ്‌സിയാബാരിയിലെ ഒരു ആദിവാസി ഗ്രാമത്തിലെ ജ്യോതി കുമാർ എന്നയാളാണു മരിച്ചത്. 36 കാരനായ ജ്യോതികുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജ്യോതികുമാർ രായ്‌സിയാബാരിയിലെ ഒരു വീട്ടിലെ പശുത്തൊഴുത്തിൽ കടന്നത്, ആ വീട്ടുകാർ അറിയുകയും, അവർ ബഹളം കൂട്ടി ആളുകളെ അറിയിച്ചപ്പോൾ, ആ ഗ്രാമവാസികൾ വന്ന് ജ്യോതികുമാറിനെ മർദ്ദിച്ചുവെന്നുമാണു വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *