Fri. Apr 26th, 2024
തുംകൂരു:

 

ടിക് ടോക്ക് ചെയ്യുന്നതിനിടെ ചാട്ടം പിഴച്ച് തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു. കര്‍ണ്ണാടക തുംകൂരുവിലാണ് സംഭവം ഉണ്ടായത്. ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ടിക് ടോക്കിലേയ്ക്ക് വീഡിയോ ചിത്രീകരിക്കാനൊരുങ്ങിയത്. ബാക്ക് ഫ്ളിപ്പ് അഭ്യാസം നടത്താനായിരുന്നു തീരുമാനം. മുന്‍പരിചയമില്ലാത്ത അഭ്യാസം യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ കുമാര്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ വന്‍ ദുരന്തത്തിലാണ് കലാശിച്ചത്.

ബാക്ക് ഫ്ളിപ്പ് ചെയ്യുന്നതിനിടെ കണക്കുകൂട്ടല്‍ പിഴച്ചു. പിന്നാക്കം തിരിയുന്നതിനിടെ തലയിടിച്ച് വീണ കുമാറിന്റെ കഴുത്തൊടിഞ്ഞു. നട്ടെല്ലിനും സാരമായി പരിക്കുപറ്റി. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ടുദിവസത്തെ ചികിത്സയ്ക്കൊടുവില്‍ കുമാര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *