Wed. Apr 24th, 2024
തൃശൂർ:

 

കാർട്ടൂൺ പുരസ്കാരത്തിൽ സർക്കാർ നിർദ്ദേശം തള്ളിയ ലളിതകലാ അക്കാദമി ഭാരവാഹികളെ മന്ത്രി എ.കെ. ബാലൻ തിരുവനന്തപുരത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. ചെയർമാൻ നേമം പുഷ്പരാജനും, സെക്രട്ടറി പൊന്ന്യം ചന്ദ്രനും ഇന്ന് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ സഭയെ അവഹേളിച്ച കാർട്ടൂണിന് സർക്കാറിന് കീഴിലുള്ള സ്ഥാപനം അവാർഡ് നൽകി എന്നാണ് വിവാദം. അവാർഡ് നൽകിയ തീരുമാനം പുനഃപരിശോധിക്കാൻ മന്ത്രി എ.കെ. ബാലൻ നിർദ്ദേശം നൽകിയെങ്കിലും. അക്കാദമിയുടെ നിർവാഹക സമിതിയും, ജനറൽ കൗൺസിലും, അവാർഡ് നിർണ്ണയത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

അക്കാദമിയുടെ ഈ തീരുമാനം മന്ത്രിയുടെ നിർദ്ദേശത്തെ പരിഗണിക്കാതെ ആണെന്ന് ഉള്ള വിവാദവും ഉയർന്ന സാഹചര്യത്തിലാണ്, ലളിതകലാ അക്കാദമി ഭാരവാഹികളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ശബരിമല വിവാദം പാർട്ടിയെ വളരെയധികം പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ, ക്രൈസ്തവ വിശ്വാസികളെ കൂടി പ്രകോപിപ്പിക്കുന്നത് വരുന്ന തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിക്ക് കാരണമാകുമെന്നാണ് സി.പി.എം. ഘടകങ്ങളുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *