25 C
Kochi
Sunday, July 25, 2021

Monthly Archives: May 2019

സൌദി:  സൌദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചു ചേര്‍ത്ത അടിയന്തര അറബ് ഉച്ചകോടിയടക്കം മൂന്ന് ഉച്ചകോടികള്‍ക്ക് ഇന്ന് മുതല്‍ മക്കയില്‍ തുടക്കമാകും. ഇന്നും നാളെയുമായാണ് (30, 31) മൂന്ന് ഉച്ചകോടികള്‍ അരങ്ങേറുന്നത്.ഇറാനുമായുള്ള സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ സൌദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെയും സൌദി അരാംകോ എണ്ണ പമ്പിംഗ് കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ സൌദി ഭരണാധികാരി വിളിച്ചു ചേര്‍ത്ത അറബ് ലീഗിന്റെയും, ഗള്‍ഫ്...
ബുഡാപെസ്റ്റ്:  ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ഏഴു പേര്‍ മരിച്ചു. 21 പേരെ കാണാതായി. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. 33 ആളുകളുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ദക്ഷിണകൊറിയയില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ബോട്ടില്‍ ഉണ്ടായിരുന്നത്.കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഹാബ്ലേനി എന്ന ബോട്ടാണ് മുങ്ങിയത്. കനത്ത മഴയും കാറ്റുമാണ് അപകടമുണ്ടാകാന്‍ കാരണമായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുവനന്തപുരം:  എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് ബി.ജെ.പിയ്ക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തോടെയാണെന്നും, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നും, ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
കണ്ണൂർ:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. വി.എം. സുധീരന്‍ പത്തു വര്‍ഷമായി വ്യക്തിവിരോധം തീര്‍ക്കുകയാണ്. നാലുവരി പാത വികസനവുമായി ബന്ധപ്പെട്ടാണ് വി.എം. സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത്.വി.എം. സുധീരന് ഒരു ആദര്‍ശവുമില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയാളാണ് വി.എം. സുധീരന്‍. രാവിലെ ഒരു ബക്കറ്റ് വെള്ളത്തില്‍ തലമുക്കി കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് സംസാരിക്കുന്ന ആളാണ് സുധീരന്‍. ആ...
ന്യൂഡൽഹി:  പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമ്പോൾ സാക്ഷിയാകാന്‍ അമ്മ ഹീരാബെന്‍ എത്തില്ല. സഹോദരന്മാരും മറ്റു ബന്ധുക്കളും എത്തിയേക്കുമെന്നാണ് സൂചന. മോദി അധികാരത്തിലിരുന്ന അഞ്ചു വര്‍ഷവും ബന്ധുക്കള്‍ ഗുജറാത്തില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അമ്മയുള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനത്തിനായി മാത്രമാണ് എത്താിയിട്ടുള്ളത്.മോദി അധികാരമേറ്റ ശേഷം ഒരിക്കല്‍ മാത്രമാണ് അമ്മ ഹീരാബെന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016 ല്‍ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ...
ചെന്നൈ:  നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന് ക്ഷണമില്ല. ഡി.എം.കെയുടെ 20 എം.പിമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷണിക്കാത്തതില്‍ സ്റ്റാലിൻ അസംതൃപ്തനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നും ഡി.എം.കെ. നേതാക്കള്‍ ആരോപിച്ചു.അതേസമയം, സ്റ്റാലിന് ക്ഷണമുണ്ടെങ്കില്‍ മാത്രമേ ഡി.എം.കെ. അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്ന് രാജ്യസഭാ അംഗമായ ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു. ഡി.എം.കെയ്ക്ക് 23 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. തമിഴ്‌നാട്ടില്‍ മോദി തരംഗം...
ടിക് ടോക് ഉടമകളായ ബൈറ്റ്ഡാന്‍സ് കമ്പനി സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. ഇതു വരെ ഇറക്കിയ എല്ലാ ആപ്പുകളും വലിയ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് ചൈനീസ് നിര്‍മാതാക്കളായ ബൈറ്റ്ഡാന്‍സ് കമ്പനി പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നത്. മൊബൈല്‍ വാര്‍ത്ത ആപ്ലിക്കേഷനായ ന്യൂസ് റിപ്പബ്ലിക്, വീഡിയോ ആപ്പായ ടോപ് ബസ് തുടങ്ങിയവയാണ് ടിക് ടോക് കമ്പനിക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത മറ്റ് ആപ്പുകള്‍.
ന്യൂഡൽഹി:  ബി.ജെ.പിയുടെ ലൈബ്രറിയില്‍ ഇനി ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും സ്ഥാനം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ലൈബ്രറിയില്‍ ഖുര്‍ആനും കൂടി ചേര്‍ത്തത്. ഖുർ ആനിന്റെ രണ്ടു കോപ്പികളാണ് പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലുള്ള ലൈബ്രറിയിൽ എത്തിച്ചത്.മറ്റു വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയ്ക്കും ബൈബിളിനും ഒപ്പം ഖുര്‍ആനും ഇനിയുണ്ടാകുമെന്ന് ബി.ജെ.പിയുടെ മാധ്യമ വിഭാഗം ചുമതലയുള്ള ശദബ് ഷംസ് പറഞ്ഞു. സമൂഹത്തില്‍ ഇസ്ലാമിനെ കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഖുര്‍ആന്‍...
കൊൽക്കത്ത:നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ ആക്രമണങ്ങളില്‍ 54 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടതും ഇവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതുമാണ് മമതയുടെ പിന്മാറ്റത്തിന് കാരണം.വ്യാഴാഴ്ച നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് താന്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും അത് ഭരണഘടനാ ചുമതലയാണെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തീരുമാനം മാറ്റുകയായിരുന്നു. ട്വിറ്റിറിലൂടെയാണ് മമത...
ന്യൂഡൽഹി:  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭവനിലെ ഏറ്റവും വലിയ ചടങ്ങായി ഇന്നത്തെ സത്യപ്രതിജ്ഞ മാറും.