Fri. Apr 26th, 2024
ബുഡാപെസ്റ്റ്:

 

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ഏഴു പേര്‍ മരിച്ചു. 21 പേരെ കാണാതായി. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. 33 ആളുകളുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ദക്ഷിണകൊറിയയില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ബോട്ടില്‍ ഉണ്ടായിരുന്നത്.

കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഹാബ്ലേനി എന്ന ബോട്ടാണ് മുങ്ങിയത്. കനത്ത മഴയും കാറ്റുമാണ് അപകടമുണ്ടാകാന്‍ കാരണമായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *