29 C
Kochi
Monday, August 2, 2021

Monthly Archives: May 2019

ന്യൂഡൽഹി:  എന്‍.സി.പി.-കോണ്‍ഗ്രസ് ലയന വാര്‍ത്തകള്‍ തള്ളി എന്‍.സി.പി. വക്താവ് നവാബ് മാലിക്. ശരത് പവാര്‍- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ല. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഇനിയും തുടരുമെങ്കിലും മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നവാബ് മാലിക് പറഞ്ഞു.എന്‍.സി.പി, കോണ്‍ഗ്രസില്‍ ലയിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തളളിക്കൊണ്ട് ശരത്പവാറും രംഗത്തെത്തിയിരുന്നു. മഹാരാഷട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് രാഹുലുമായി ചര്‍ച്ച നടത്തിയതെന്നായിരുന്നു പവാറിന്റെ വിശദീകരണം.
അബുദാബി:ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്നോക് ടവറിലാണ് മോദിയുടെയും അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സൗഹൃദം കൂടി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ മിന്നിതെളിഞ്ഞത്.ഇത് യഥാര്‍ത്ഥ സൗഹൃദമാണെന്നും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് കരുതുന്നതെന്നും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി ട്വിറ്ററില്‍...
തിരുവനന്തപുരം:  2022 ഓടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗന്‍യാന്‍ മിഷന്റെ ഭാഗമാകാനൊരുങ്ങി വ്യോമസേന. ഗഗന്‍യാന് വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായുള്ള ചുമതലയാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കരാറില്‍ വ്യോമസേനയും ഐ.എസ്.ആർ.ഒയും ഒപ്പ് വച്ചു. എയര്‍വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ.കപൂര്‍, ഗഗന്‍യാന്‍ പദ്ധതി ഡയറക്ടര്‍ ആര്‍. ഹട്ടന്‍ എന്നിവരാണ് കരാറില്‍ ഒപ്പ് വച്ചത്.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് ഗഗന്‍യാന്‍. യാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള...
ന്യൂഡൽഹി:മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബി.ജെ.പി. ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ബീഫ് വില്‍പ്പന നടത്തുന്നുവെന്ന വിവരം പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സമയത്താണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്.സൈറ്റിലെ കാറ്റഗറികളുടെ പേരുകള്‍ ബീഫ് റെസിപ്പി, ബീഫ് ഐറ്റംസ്, ബീഫ് ഹിസ്റ്ററി, ബീഫ് ലീഡര്‍ഷിപ്പ് തുടങ്ങി തിരുത്തുകയായിരുന്നു ഹാക്കര്‍മാര്‍. എബൗട്ട് ബി.ജെ.പി. എന്നിടത്ത് എബൗട്ട് ബീഫ് എന്നും ബി.ജെ.പി. ലീഡര്‍ഷിപ്പ്...
ന്യൂഡൽഹി:കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തില്‍ കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നതിനെ കാര്യമായി കാണുന്നില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും, കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേരളത്തിലെ ബി.ജെ.പിയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അഴിച്ചുപണി...
ന്യൂഡൽഹി:രണ്ടാം ഊഴം നേടി ഇന്ത്യയുടെ ഭരണത്തലപ്പത്തെത്തിയ മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്നു ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ ക്യാബിനറ്റ് അംഗീകാരം നല്‍കുക. നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട വിദ്യാഭ്യാസ മേഖലയില്‍ സമ്പൂർണ്ണ പരിഷകരണമാണ്. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും....
കോഴിക്കോട്:  ട്രാന്‍സ് സ്ത്രീകൾക്കു (Transgender Women) താമസിക്കാന്‍ കോഴിക്കോട് വീടൊരുങ്ങി. ഭക്ഷണമുള്‍പ്പെടെ എല്ലാ സൗകര്യവുമുള്ള ഇരുനില വീടാണ് തയ്യാറാക്കിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിന്റെ 'മഴവില്ല്' പദ്ധതിയുടെ ഭാഗമായാണ് ട്രാന്‍സ് സ്ത്രീകൾക്കു ഷോര്‍ട്ട് സ്‌റ്റേ ഹോം സജ്ജമാക്കിയത്. ഇവിടെ താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്.ഫാറൂഖ് കോളേജിന് സമീപം സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഇരുനില കെട്ടിടത്തില്‍ ഫര്‍ണീച്ചര്‍ ക്രമീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ജൂണ്‍ 10 നകം ഇതു പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടക്കും.
ന്യൂഡൽഹി:  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും മുരളീധരന്‍.കണ്ണൂർ തലശ്ശേരി സ്വദേശിയായ വി. മുരളീധരൻ നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. രണ്ടു തവണ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായിരുന്നിട്ടുണ്ട്.
ന്യൂഡൽഹി:  മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുന്നതോടെ സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിയ്ക്ക് വേഗതയേറും. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനപദ്ധതിയായ ഉഡാന്‍ പദ്ധതിയ്ക്ക് ആവശ്യമായ തുക വിലയിരുത്താന്‍ വ്യോമയാന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകും. നികുതിയിളവ്, എയര്‍പോര്‍ട്ട് ചാര്‍ജ് കുറയ്ക്കല്‍, എയര്‍ലൈന്‍ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ എന്നിവയാണ് പരിഗണനയിലുള്ളത്. 688 റൂട്ടുകളിലായി പദ്ധതി നടപ്പാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ധാരണയായിട്ടുണ്ട്. ഈയിനത്തില്‍ 1,800...
വിജയവാഡ:  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും, ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനും സത്യ പ്രതിജ്ഞാച്ചടങ്ങുകളിൽ പങ്കെടുത്തു.അധികാരമേറ്റയുടൻ തന്നെ വയോജനങ്ങൾക്ക് പെൻഷനായി മാസത്തിൽ 3000 രൂപ അനുവദിച്ചുകൊണ്ടുള്ള പ്രസ്താവന, ജഗൻ മോഹൻ റെഡ്ഡി നടത്തി. സംസ്ഥാനത്ത് അഴിമതി മുക്തമായ ഭരണം കാഴ്ചവയ്ക്കുമെന്നും ഉറപ്പുനൽകി. ജാതിയോ മതമോ കണക്കിലെടുക്കാതെ എല്ലാവർക്കും...