25 C
Kochi
Sunday, July 25, 2021

Monthly Archives: May 2019

ന്യൂഡൽഹി:നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്സ് രംഗത്തു വന്നു. രാജ്യത്ത് നിലനിൽക്കുന്നത് 'മോഡൽ കോഡ് ഓഫ് കണ്ടക്ട്' (മാതൃകാ പെരുമാറ്റച്ചട്ടം) അല്ല 'മോദി കോഡ് ഓഫ് കണ്ടക്ടാ'ണെന്ന് കോൺഗ്രസ് വിമർശിക്കുന്നു. മോദിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും എന്ന രീതി പറ്റില്ലെന്നും പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ ഭൂരിപക്ഷ സമുദായത്തെ പേടിച്ച് ന്യൂനപക്ഷങ്ങൾക്ക്...
കാലിഫോർണിയ: ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിർത്തിയേക്കുമെന്നു സൂചന. ഇൻസ്റ്റാഗ്രാമിനെ ഒരു മത്സരം പോലെ എടുക്കാതിരിക്കാനാണ് ഈ നടപടി. തനിക്കു കിട്ടുന്ന ലൈക്കുകളുടെ എണ്ണം ഉപയോക്താവിനു മാത്രം വേണമെങ്കിൽ കാണാൻ സാധിക്കും. ലൈക്ക് കാണാതിരിക്കാനുള്ളതിന്റെ ഒരു പരീക്ഷണമാണ് ഇൻസ്റ്റാഗ്രാം ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്. പരീക്ഷണത്തിനിടയ്ക്ക്, പോസ്റ്റ് ലൈക്കു ചെയ്ത ആൾക്കാരുടെ എണ്ണം കാണാൻ സാധിക്കില്ല. തന്റെ പോസ്റ്റ് ആരൊക്കെ ലൈക്കു ചെയ്തു എന്ന് ഉപയോക്താവിനു കാണാൻ സാധിക്കും. മറ്റുള്ളവരുടെ പോസ്റ്റിലുള്ള ലൈക്ക്...
പൊന്നാനി: തിരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനിയിൽ ഇടതുമുന്നണിയിൽ തമ്മിലടി. സി.പി.ഐ യുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് പ്രവർത്തകർ നിലമ്പൂർ എം.എൽ.എയും, പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുമായ പി.വി. അൻവറിന്റെ കോലം കത്തിച്ചു.തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സി.പി.ഐക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അൻവർ ഉയർത്തിയത്. തിരഞ്ഞെടുപ്പില്‍ സി.പി.ഐ. തന്നെ സഹായിച്ചില്ലെന്നും, മുസ്‌ലിം ലീഗിനൊപ്പം ചേർന്ന് തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു അൻവറിന്റെ പരാതി.ഇതോടെ അൻവറിനു മറുപടിയുമായി സി.പി.ഐ. മലപ്പുറം ജില്ലാ നേതൃത്വവും രംഗത്തെത്തി....
ജപ്പാൻ: നാരുഹിതോ (59) ജപ്പാന്റെ പുതിയ ഭരണാധികാരിയായി സ്ഥാനമേറ്റു. നാരുഹിതോയുടെ പിതാവും മുൻ ഭരണാധികാരിയും ആയ അക്കിഹിതോ സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 85 വയസ്സുള്ള അദ്ദേഹമാണ് ഭരണം സ്വയം വിട്ടൊഴിയുന്ന ആദ്യത്തെ ജപ്പാൻ ഭരണാധികാരി. നാരുഹിതോയുടെ സ്ഥാനാരോഹണത്തോടെ “ഹെയ്സൈ യുഗം” അവസാനിക്കുകയും, “റൈവ യുഗം” ആരംഭിക്കുകയും ചെയ്തു.പ്രധാനമന്ത്രി ഷിൻസോ ആബെ, മന്ത്രിമാർ, ജുഡീഷ്യറി പ്രതിനിധികൾ, മറ്റു പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിയായ സത്സുകി കതയാമ, ഈ സംഭവത്തിനു സാക്ഷിയാകുന്ന ആദ്യത്തെ...
സൂററ്റ്: മാതൃകാപെരുമാറ്റ ചട്ടലംഘനം നടത്തിയതിന്റെ പേരിൽ, ഗുജറാത്ത് ബി.ജെ.പിയുടെ പ്രസിഡന്റ് ആയ ജീത്തുഭായ് വഘാനിയെ 72 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് മെയ് 2 നു വൈകുന്നേരം നാലുമുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുക.സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനെ, പെരുമാറ്റ ചട്ടലംഘനം കാരണം, ബുധനാഴ്ച രാവിലെ 6 മണിമുതൽ 48 മണിക്കൂർ നേരത്തേക്കും, പ്രചാരണം നടത്തുന്നതിൽ നിന്നും തിരഞ്ഞെടുപ്പു...
ഒഹായോ: യു.എസ്സിലെ ഒഹായോയിൽ, ഒരു സിഖ് കുടുംബത്തിലെ നാലുപേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒഹായോയിലെ വെസ്റ്റ് ചെസ്റ്റെർ അപ്പാർട്ട്മെന്റിൽ, ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്നു സ്ത്രീകളേയും ഒരു പുരുഷനേയും പലവട്ടം വെടിയേറ്റ നിലയിലാണു കണ്ടെത്തിയത്. വംശീയ വിദ്വേഷത്തിന്റെ പേരിലുള്ള കൊലപാതകമെന്ന രീതിയിലാണ് പ്രാദേശിക പോലീസ് കേസന്വേഷണം നടത്തുന്നത്. സിഖ് കുടുംബത്തോടൊപ്പം കുട്ടികളും താമസിച്ചിരുന്നു. പക്ഷെ സംഭവസമയത്ത് അവർ വീട്ടിലുണ്ടായിരുന്നില്ല.കുറ്റവാളികളെക്കുറിച്ച് പോലീസ് ശരിയായ നിഗമനത്തിൽ എത്തിയിട്ടില്ല. കൊലയ്ക്കു പിന്നിൽ എന്തെങ്കിലും...
#ദിനസരികള് 744പോലീസുകാരന്‍ അയാളെ അടിമുടിയൊന്ന് നോക്കി. പാറിപ്പറക്കുന്ന തലമുടിയും താടിയും. പീളയടിഞ്ഞു കിടക്കുന്ന കണ്ണുകള്‍. തണുപ്പിനെ പ്രതിരോധിക്കാനെന്ന വണ്ണം പലയിടത്തും കീറിയിരിക്കുന്ന മേല്‍ക്കുപ്പായത്തിന്റെ കീശയിലേക്ക് രണ്ടു കൈകളും തിരുകി വെച്ചിരിക്കുന്നു. വീഴാതിരിക്കാനെന്ന വണ്ണം ഇടതുതോള്‍ അടുത്ത ഭിത്തിയിലേക്ക് ചാരി വെച്ചിരിക്കുന്നു. ഇടക്കിടക്ക് ഇടതുകൈ കീശയില്‍ നിന്നും പുറത്തെടുത്തു വയറില്‍ അമര്‍ത്തി ഞെക്കുന്നുണ്ട്. ഇട്ടിരിക്കുന്ന ഷൂസിന്റെ മുന്‍ഭാഗം വിണ്ടിരിക്കുന്നു.ചളി പുരണ്ടിരിക്കുന്ന സോക്സിന്റെ ഒരു ഭാഗം അതുവഴി പുറത്തേക്ക് കാണാം....
മെയ് ദിനം എന്നറിയപ്പെടുന്ന മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായാണ് പല രാജ്യങ്ങളും ആചരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലെ വ്യവസായികൾ, തൊഴിലാളികളെ വളരെയധികം ചൂഷണം ചെയ്തിരുന്നു. 15 മണിക്കൂറോളം ജോലി ചെയ്യിപ്പിക്കാറുണ്ടായിരുന്നു. 1886 മെയ് 1 ന് തൊഴിലാളികൾ സംഘടിക്കുകയും, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പ്രതിഷേധം തുടങ്ങുകയും ചെയ്തു. അതാണ് പിന്നീട് മെയ് 1 നു തൊഴിലാളി ദിനമായി ആചരിക്കാൻ തുടങ്ങിയത്. മെയ് 1 നാണ് തൊഴിൽ സമയം,...