Fri. Apr 26th, 2024
ന്യൂഡൽഹി:

 

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമ്പോൾ സാക്ഷിയാകാന്‍ അമ്മ ഹീരാബെന്‍ എത്തില്ല. സഹോദരന്മാരും മറ്റു ബന്ധുക്കളും എത്തിയേക്കുമെന്നാണ് സൂചന. മോദി അധികാരത്തിലിരുന്ന അഞ്ചു വര്‍ഷവും ബന്ധുക്കള്‍ ഗുജറാത്തില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അമ്മയുള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനത്തിനായി മാത്രമാണ് എത്താിയിട്ടുള്ളത്.

മോദി അധികാരമേറ്റ ശേഷം ഒരിക്കല്‍ മാത്രമാണ് അമ്മ ഹീരാബെന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016 ല്‍ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ വീല്‍ചെയറില്‍ കൊണ്ടുനടക്കുന്നതിന്റെ ചിത്രങ്ങള്‍ അന്നു മോദി പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *