വായന സമയം: < 1 minute
ന്യൂഡൽഹി:

 

എന്‍.സി.പി.-കോണ്‍ഗ്രസ് ലയന വാര്‍ത്തകള്‍ തള്ളി എന്‍.സി.പി. വക്താവ് നവാബ് മാലിക്. ശരത് പവാര്‍- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ല. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഇനിയും തുടരുമെങ്കിലും മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നവാബ് മാലിക് പറഞ്ഞു.

എന്‍.സി.പി, കോണ്‍ഗ്രസില്‍ ലയിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തളളിക്കൊണ്ട് ശരത്പവാറും രംഗത്തെത്തിയിരുന്നു. മഹാരാഷട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് രാഹുലുമായി ചര്‍ച്ച നടത്തിയതെന്നായിരുന്നു പവാറിന്റെ വിശദീകരണം.

Leave a Reply

avatar
  Subscribe  
Notify of