Sat. Apr 27th, 2024
അബുദാബി:

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്നോക് ടവറിലാണ് മോദിയുടെയും അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സൗഹൃദം കൂടി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ മിന്നിതെളിഞ്ഞത്.

ഇത് യഥാര്‍ത്ഥ സൗഹൃദമാണെന്നും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് കരുതുന്നതെന്നും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി ട്വിറ്ററില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ കൂടുതല്‍ സഹകരണമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *