Wed. Apr 24th, 2024

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജി പീറ്ററായി റോണി ഡേവിഡും ചിത്രത്തില്‍ എത്തുന്നു. റോണിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ഈദ് റിലീസായി ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

കേരളത്തില്‍ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ നക്‌സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ ആസിഫ് അലിയും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇരുവരും പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നത്. മലയാള സിനിമയില്‍ ഇതുവരെ വരാത്ത ഭൂപ്രകൃതിയും പരിചരണവുമാണ് ചിത്രത്തില്‍ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *