Fri. Mar 29th, 2024
കൊളറാഡോ:

അമേരിക്കയിലെ കൊളറാഡോയില്‍ സ്‌കൂളില്‍ വെടിവെപ്പ്. ഒരു വിദ്യാര്‍ത്ഥി മരിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റു. സ്‌കൂളിലെ തന്നെ രണ്ടു വിദ്യാര്‍ത്ഥികളാണ് വെടിവെപ്പ് നടത്തിയത്. ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സ്റ്റെം സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം.

സംഭവസ്ഥലത്തുനിന്ന് ഒരു കൈത്തോക്ക് കണ്ടെത്തിയിട്ടുണ്ട്. തോക്കുമായെത്തിയ വിദ്യാര്‍ത്ഥികള്‍ രണ്ടു ക്ലാസുകളില്‍ കയറി വെടിവെക്കുകയായിരുന്നു. വെടിവെച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ജീവനക്കാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *