കുവൈത്ത്:
അഞ്ച് ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഗാർഹികത്തൊഴിലാളികളെ ജോലിക്ക് തിരഞ്ഞെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായി കുവൈത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് പ്രഖ്യാപിച്ചു.
ഇപ്പോൾ ആകെ 20 രാജ്യങ്ങളിൽ വിലക്ക് ബാധകമായി.
കുവൈത്തിന്റെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ലിസ്റ്റിൽ എത്യോപ്യ, ബുർക്കിന ഫാസോ, ഭൂട്ടാൻ, ഗിനിയ, ഗിനിയ ബിസ്സൌ എന്നിവയാണ് പുതുതായി ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ.
ദിജ്ബൌതി, കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, സെനഗൽ, മലാവി, സീയറ ലിയോണി, നിഗർ, ടാൻസാനിയ, ഘാന, സിംബാബ്‌വേ, ചാഡ്, മഡഗാസ്കർ, ഗാംബിയ എന്നിവയാണ് വിലക്ക് ബാധകമായിട്ടുള്ള മറ്റു രാജ്യങ്ങൾ.
കാമറൂൺ, കോൺഗോ, ബുറുണ്ടി, എറിട്രിയ, ലൈബീരിയ, എന്നീ രാജ്യങ്ങൾക്ക് താത്കാലികമായ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.