Wed. Jan 22nd, 2025
കണ്ണൂർ :

കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സി.പി.എം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്നു തെളിയിക്കുന്ന വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്തു വന്നു. നാൽപത്തിയേഴാം നമ്പർ ബൂത്തായ കല്ലായി സ്കൂളിലെ 188 നമ്പർ വോട്ടറാണു സായൂജ്. രാത്രി എട്ടുമണിക്ക് കുന്നിരിക്ക യു.പി സ്കൂളിലെ അമ്പത്തിരണ്ടാം ബൂത്തിലാണ് ഇയാൾ വോട്ടു ചെയ്യാനെത്തിയത്. വോട്ട് ചെയ്തതാകട്ടെ ഇവിടുത്തെ പോളിങ് ഏജന്റും മുൻ പഞ്ചായത്തംഗവും സി.പി.ഐ പ്രാദേശിക നേതാവുമായ സുരേന്ദ്രൻ അത്തിക്കയുടെ മകൻ അഖിൽ അത്തിക്കയുടെ വോട്ടും. യുഡിഎഫ് ഏജന്റുമാർ എതിർത്തെങ്കിലും കള്ളവോട്ട് തടയാനായില്ല.

കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിലും കള്ള വോട്ടു നടന്നതായി ആരോപിച്ച് കോൺഗ്രസ്സ് രംഗത്തെത്തിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തിൽ കയറി സി.പി.എം പ്രവർത്തകർ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഈ സമയത്ത്, 172-ാം നമ്പർ ബൂത്തിൽ വിദേശത്തുള്ളവരുടെയടക്കം 25 കള്ളവോട്ടുകൾ ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്‍റെ പോളിംഗ് ഏജന്‍റ് നാരായണന്‍ ആരോപിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

കാ​സ​ർ​കോ​ട് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പി​ലാ​ത്ത​റ​യി​ലെ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ 90 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്ന ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോൺഗ്രസ്സ് നേ​താ​ക്ക​ൾ ജി​ല്ലാ ക​ള​ക്ട​റെ കാ​ണു​ന്നു​ണ്ട്.

അതിനിടെ കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിലെ വീഡിയോ ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കള്ളവോട്ട് നടന്നുവെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർമാരും, ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ആദ്യ വിശദീകരണം നൽകി. ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ് അ​ലി​യു​ടെ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടും. മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ഇ​ന്ന് ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് കൈ​മാ​റും. അ​തി​നു​ശേ​ഷം ക​മ്മീ​ഷ​ൻ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും, ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസാണ് പുറത്തുവിട്ടിത്. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാൾ തന്നെ രണ്ടു വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സി.പി.എം സ്ഥാനാർത്ഥിയായി വിജയിച്ച പഞ്ചായത്ത് വനിതാ അംഗവും മുൻ അംഗവും കള്ളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പാർട്ടി ഗ്രാമങ്ങളിൽ മറ്റുപാർട്ടിക്കാരുടെ ഏജന്റന്മാരെ ശബ്ദിക്കാൻ അനുവദിക്കാറില്ല. പാർട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയായിരിക്കും മിക്കവാറും ഇത്തരം ബൂത്തുകളിൽ നിയമിക്കാറ്. അല്ലാത്ത ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുകയോ വശത്താക്കുകയോ ആണ് പതിവ് രീതി.

ഓപ്പൺവോട്ട് സമ്പ്രദായം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. ശാരീരിക വൈകല്യവും മറ്റും നിമിത്തം മറ്റൊരാളെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്തുന്നത് കമ്പാനിയൻ വോട്ടിങ്ങാണ്. ഇതാണ് രാഷ്ട്രീയപ്പാർട്ടികൾ ഓപ്പൺ വോട്ടെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത്. കമ്പാനിയൻ വോട്ടും, പ്രോക്‌സി വോട്ടും പരസ്യവോട്ടല്ല, രഹസ്യ വോട്ടാണ്. ഇത്തരം വോട്ടു ചെയ്യാൻ വാരി നിൽക്കേണ്ട ആവശ്യമില്ല. ബൂത്തിൽ സഹായിയായി വരുന്ന ആളിന്റെ കയ്യിൽ മഷി പുരട്ടാറില്ല. സഹായിയായി വരുന്ന ആൾ ഫോം 14 എ പൂരിപ്പിച്ചും നൽകണം കമ്പാനിയൻ വോട്ടുചെയ്യുന്നവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫീസർ തയ്യാറാക്കിവെക്കേണ്ടതുമുണ്ട്. ഇതൊന്നും പിലാത്തറയിൽ നടന്നിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ കള്ളവോട്ട് എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *