ന്യൂഡല്‍ഹി:
2018ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ ഫോബ്സ് പട്ടികയിലെ ഏക മലയാളി താരമായി മമ്മൂട്ടി. 18 കോടി രൂപ സമ്പാദിച്ച മമ്മൂട്ടി പട്ടികയില്‍ നാല്‍പ്പത്തിയൊന്‍പതാം സ്ഥാനത്താണ്. മമ്മൂട്ടിയെക്കൂടാതെ 15.7 കോടി രൂപയുമായി മലയാളിയായ നയന്‍താരയും പട്ടികയില്‍ 69ാം സ്ഥാനത്തുണ്ട്. എന്നാല്‍, മലയാളി താരങ്ങളുടെ പട്ടികയിലല്ല നയന്‍താരയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2017 ഒക്ടോബര്‍ ഒന്നു മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ റെയ്ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി 49ാം സ്ഥാന൦ സ്വന്തമാക്കിയത്. 17.26 കോടിയുമായി 52ാം സ്ഥാനത്താണ് ഭുവനേശ്വര്‍ കുമാര്‍. 17.25 കോടിയുമായി തമിഴ് നടന്‍ ധനുഷും 16.96 കോടിയുമായി സുരേഷ് റെയ്ന 55ാം സ്ഥാനത്തുണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാംസ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സ്വന്തമാക്കി. 253. 25 കോടിയാണ് സല്‍മാന്‍റെ വരുമാനം.
228.09 കോടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 185 കോടിയുമായി അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്തും 112.8 കോടിയുമായി ദീപിക പദുകോണ്‍ നാലാം സ്ഥാനത്തുമുണ്ട്. 101.77 കോടി വരുമാനമുള്ള എംഎസ് ധോണി പട്ടികയില്‍ അഞ്ചാം സ്ഥാന൦ നേടിയപ്പോള്‍ 36.5 കോടിയുമായി പിവി സിന്ധു 20ാം സ്ഥാന൦ സ്വന്തമാക്കി. തമിഴ് നടന്‍ വിജയ് സേതുപതി 23.67 കോടിയുമായി 34ാം സ്ഥാന൦ നേടിയപ്പോള്‍ 50 കോടിയുമായി രജനീകാന്ത് 14ാം സ്ഥാന൦ സ്വന്തമാക്കി.