Mon. Dec 23rd, 2024
ദോ​ഹ:

ഖത്തറിൽ നടക്കുന്ന ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാമ്പ്യൻഷിപ്പിൽ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​ണ് ചി​ത്ര സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 4.14.56 മി​നി​റ്റി​ലാ​ണ് ചി​ത്ര ഫി​നീ​ഷ് ചെ​യ്ത​ത്. പതുക്കെ തുടങ്ങി ചിത്ര അവസാന ലാപ്പില്‍ സ്വര്‍ണം ഓടിപ്പിടിക്കുകയായിരുന്നു. ബഹ്‌റൈന്‍ താരങ്ങളായ ഗാഷ്വാ ടൈജസ്റ്റ്, വിന്‍ഫ്രഡ് യാവി എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാമ്പ്യൻഷിപ്പി​ലും ഈ​യി​ന​ത്തി​ൽ ചി​ത്ര സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ചാമ്പ്യൻഷിപ്പിൽ ഇ​ന്ത്യ​യു​ടെ മൂ​ന്നാം സ്വ​ർ​ണ​മാ​ണി​ത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിംഗ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം

Leave a Reply

Your email address will not be published. Required fields are marked *