ഭോപ്പാൽ :
ഭോപ്പാലിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിംഗ് ഠാക്കൂർ തുടർച്ചയായ വർഗ്ഗീയ പരാമർശങ്ങളിലൂടെ മതസ്പർദ്ധയ്ക്ക് ആക്കം കൂട്ടുകയാണ്. ‘ആജ് തക്ക്’ ചാനലിൽ നടത്തിയ അഭിമുഖത്തിനിടെ ‘ബാബറി മസ്ജിദ്’ തകർത്തതിൽ തനിക്ക് ഖേദമില്ലെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ ഏറ്റവും ഒടുവിലെ വിവാദ പ്രസ്താവന.
“ബാബറി മസ്ജിദ് തകർത്തതിൽ എന്തിന് നാം പശ്ചാത്തപിക്കണം? വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണ്. രാമക്ഷേത്രത്തിൽ ചില മാലിന്യങ്ങൾ ഉണ്ടായിരുന്നു. തങ്ങളത് നീക്കം ചെയ്തു. ശ്രേഷ്ഠമായ ഒരു രാമക്ഷേത്രം അവിടെ പടുത്തുയർത്തും. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ഉയർത്തുമെന്നും” അഭിമുഖത്തിൽ പ്രജ്ഞാ സിംഗ് പറഞ്ഞു.രാജ്യത്തിന്റെ ആത്മാഭിമാനത്തിനായി ഹിന്ദുക്കൾ ഉണർന്നതാണ് ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കു കാരണമെന്നും, ഈ രാജ്യത്തല്ലാതെ വേറെ എവിടെയാണ് രാമക്ഷേത്രം നിർമിക്കുക എന്നും പ്രഗ്യ സിങ് ചോദിച്ചിരുന്നു. വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഗ്യ സിംഗിന് നോട്ടീസയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 2011-ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് എതിരെയും പ്രഗ്യ സിങ് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. കർക്കറയെ താൻ ശപിച്ചുകൊന്നതാണെന്നാണ് പ്രഗ്യ സിംഗ് പറഞ്ഞത്. മാലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യ സിംഗിനെതിരെ കേസെടുത്തത് കർക്കറെയായിരുന്നു.
തുടർന്ന് കോൺഗ്രസ്സ് പ്രഗ്യ സിങ്ങിനെതിരെ കേസ് കൊടുക്കുകയും, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഗ്യ സിംഗിന് നോട്ടീസയക്കുകയും ചെയ്തിരുന്നു. പരാമർശം വ്യാപക പ്രതിഷേധം ക്ഷണിച്ചു വരുത്തിയതിന് തുടർന്ന് പ്രഗ്യ സിംഗിനെ തള്ളി ബി.ജെ.പി രംഗത്തെത്തിയിരുന്നു. കര്‍ക്കറെ ധീരരക്തസാക്ഷിയും വീരനായകനുമാണെന്നായിരുന്നു ബി.ജെ.പി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ പ്രഗ്യ സിംഗ് തന്റെ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു.
മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂറിനെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതു സമ്പന്ന ഹിന്ദുസംസ്കാരത്തെ ഭീകരവാദമെന്ന് മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്.