Wed. Jan 22nd, 2025
തിരുവനന്തപുരം:

ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് പുരസ്‌കാരം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ജയരാജിനുവേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ദേശീയ പുരസ്‌ക്കാര ജേതാവായ നിഖില്‍ എസ് പ്രവീണാണ്.

തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടനാടന്‍ ഗ്രാമത്തിലെ പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. രഞ്ജിപ്പണിക്കറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആശാ ശരത്ത്, ഗിരീഷ് കാവാലം, സബിതാ ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗോപാല്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *