Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് രാജ്യത്ത് ആരംഭിച്ചു. 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച്ച പോളിംഗ്. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചിരുന്നു. വ്യാഴാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കേണ്ട ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23 ലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ വ്യാഴാഴ്ച്ച തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, കശ്മീര്‍, മണിപ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് ജനവിധിയെഴുതുന്നത്. മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്ലി, ഹേമമാലിനി, അന്‍പുമണി രാംദാസ്, ഡാനിഷ് അലി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ഫാറൂഖ് അബ്ദുള്ള, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി തുടങ്ങിയ നേതാക്കള്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നായി ജനവിധി തേടുന്നുണ്ട്. വ്യാഴാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ 39 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രാജ്യത്തെ 18 ശതമാനത്തോളം വോട്ടര്‍മാരാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുക. 1629 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

സിനിമാ മേഖലയിലെ പല താരങ്ങളും വോട്ട് രേഖപ്പെടുത്തി. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ പോളിങ്ങ് ബൂത്തിലായിരുന്നു രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ സെന്‍ഡ്രല്‍ മണ്ഡലത്തിലെ വോട്ടറാണ് രജനികാന്ത്. ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടന്‍ വിജയ് അഡയാര്‍ പോളിങ്ങ് സെന്‍ഡ്രലില്‍ വോട്ട് രേഖപ്പെടുത്തി. നടന്‍ അജിത്ത് ഭാര്യ ശാലിനി എന്നിവര്‍ ചെന്നൈ തിരുവാണ്‍മിയൂറില്‍ വോട്ട് രേഖപ്പെടുത്തി. മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈ ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബംഗ്ലൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ പ്രകാശ് രാജും വോട്ട് രേഖപ്പെടുത്തി. സൂപ്പര്‍താരം സൂര്യയും ഭാര്യ ജ്യോതികയും സഹോദരന്‍ കാര്‍ത്തിക്കും വോട്ട് രേഖപ്പെടുത്തി.

അതിനിടെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍ പ​ണം ന​ല്‍​കി വോ​ട്ട് നേ​ടാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉണ്ടായി. മ​ണ്ഡ​ല​ത്തി​ലെ സി.​പി.​എം. സ്ഥാനാര്‍ത്ഥി എ​സ്. വെ​ങ്കി​ടേ​ഷാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
ഒ​രു വോ​ട്ടി​ന് 500 മു​ത​ല്‍ ആ​യി​രം രൂ​പ വ​രെ ന​ല്‍​കു​ന്ന​താ​യും എ​ഐ​എ​ഡി​എം​കെ, എ​എം​എം​കെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്‍ ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ടെ​ന്നും വെ​ങ്കി​ടേ​ഷ് വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *