Mon. Dec 23rd, 2024

നവമാധ്യമങ്ങളിലെ കേശവമാമന്‍മാര്‍ വെറും ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് 65-വയസ്സിനു മുകളിലുള്ളവരാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ന്യൂയോര്‍ക്കിലെയും പ്രിന്‍സിങ്ടണ്‍ സര്‍വ്വകലാശാലയിലെയും ഗവേഷകരാണ് സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത പ്രചാരണത്തെ കുറിച്ച് പഠനം നടത്തിയത്. യുവാക്കളാണ് നവമാധ്യമ ഉപയോക്താക്കളില്‍ കൂടൂതലെങ്കിലും 65 ന് മുകളില്‍ ഉള്ളവരാണ് വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രായത്തിലുള്ളവരുടെ സാമ്പത്തിക നിലയോ വിദ്യാഭ്യാസമോ രാഷ്ട്രീയ കാഴ്ചപ്പാടുകളോ ഒന്നും തന്നെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നില്ല.

അമേരിക്കയിലെ തിരഞ്ഞെടുപ്പ് സമയത്തു ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രിയായതില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണ രീതിയിലെ കുറിച്ചുള്ള പഠനത്തിലും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.

ട്രംപിനെ കുറിച്ചുള്ള നിരവധി വ്യാജ വാര്‍ത്ത പ്രചരണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. യുവാക്കള്‍ ഇത്തരം വ്യാജ വാര്‍ത്തകളില്‍ ക്ലിക്ക് ചെയുന്നത് പോലും വളരെ കുറവാണ് എന്നും പഠനം വെളിപ്പെടുത്തുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ തന്നെ ഇത്തരം വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് മുന്‍കൈ എടുക്കുന്നുണ്ട്. 2016-ല്‍ തിരഞ്ഞെടുപ്പിന് ശേഷം സാമൂഹ്യ മാധ്യമങ്ങളുപയോഗിക്കുന്ന വിവിധ പ്രായത്തിലുള്ള 3500-ഓളം പേരെ വെച്ചാണ് പഠനം നടത്തിയത്. ഫേസ്‌ബുക്കിലെയും, മറ്റു നവമാധ്യമങ്ങളിലെയും ഡാറ്റകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് വയോധികര്‍ മാത്രം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നതിനെ കുറിച്ച് പഠനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഡിജിറ്റല്‍ സാക്ഷരത ഇല്ലായ്മയാണ് പ്രധാന കാരണമെന്നാണ് അനുമാനിക്കുന്നത്. വയസ്സാകുന്നതോടെ പറ്റിക്കപെടാന്‍ എളുപ്പമാണ് എന്നത് കൂടി ഒരു കാരണമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പുറത്തു പോകാതിരിക്കാന്‍ തരത്തില്‍ ആപ്പുകളെ ക്രമീകരിക്കണമെന്ന് ‘മാത്യു ഗന്‍സ്‌കോ’ എന്ന ഗവേഷകന്‍ അഭിപ്രായപെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *