ന്യൂയോര്‍ക്ക്:
അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ധീരമായ പ്രതികരണത്തിന് ‘ദി കാപ്പിറ്റല്‍ ഗസറ്റ്’ എന്ന മാധ്യമ സ്ഥാപത്തിന് ഈ വര്‍ഷത്തെ പ്രത്യേക പുലിറ്റ്സർ അവാര്‍ഡ്. 2018-ല്‍ യു.എസിലെ മേരിലാന്റില്‍ തലസ്ഥാനമായ അന്നപോലിസിലെ ‘ദി കാപിറ്റില്‍ ഗസറ്റിനു’ നേരെ അക്രമമുണ്ടാകുകയായിരുന്നു. സംഭവത്തിന് ശേഷമുള്ള പ്രതികരണത്തിനാണ് അവാര്‍ഡ്.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് 2019 പുലിറ്റ്സർ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അമേരിക്കയിലെ ഏറ്റവും മഹത്ത്വരമായ അവാര്‍ഡാണ് പുലിറ്റ്സർ അവാര്‍ഡ്. 21 വിഭാഗങ്ങളിലായി പത്ര പ്രവര്‍ത്തകര്‍ക്കും, നാടകം, സംഗീതം, എന്നീ രംഗത്തുള്ളവര്‍ക്കുമാണ് അവാര്‍ഡ്.
മറ്റു അവാര്‍ഡുകള്‍:
സാമൂഹിക സേവനം:
സൗത്ത് ഫ്‌ളോറിഡ സണ്‍ സെന്റിനനിലാണ് സാമൂഹിക സേവന വിഭാഗത്തിലുള്ള അവാര്‍ഡ്. സ്‌റ്റോണ്‍മെന്‍ ഡോഗ്ലാസ്സ് ഹൈ സ്‌കൂളിനു നേരെയുണ്ടായ വെടിവെപ്പിന്റെ മുമ്പും ശേഷവും നിയമം തോറ്റതെങ്ങനെ എന്ന വാര്‍ത്ത റിപ്പോര്‍ട്ടിങിനാണ് പുരസ്‌കാരം.
ബ്രെക്കിങ് ന്യൂസ് റിപ്പോര്‍ട്ടിങ്:
പിറ്റ്‌സ്ബര്‍ഗ് ട്രീ ഓഫ് ലൈഫ് സിനഗോഗിലുണ്ടായ കൂട്ടകൊലയുടെ ഭീകരതയും തുടര്‍ന്ന് ഒരു സമൂഹത്തിലുണ്ടായ ആഘാതത്തെയും പകര്‍ത്തിയതിന് പിറ്റ്‌സ്ബര്‍ഗ് പോസ്റ്റ് ഗസറ്റിലെ പത്രപ്രവർത്തകർക്കാണ് ലഭിച്ചത്.
അന്വേഷണാത്മക റിപ്പോര്‍ട്ടിങ് :
ലോസ്സ് എയ്ഞ്ചല്‍ ടൈംസിലെ മാറ്റ് ഹാമില്‍റ്റണ്‍, ഹാരിയറ്റ് റയാന്‍, പോള്‍ പ്രിങ്ക്ള്‍ എന്നിവരാണ് ഈ വര്‍ഷത്തെ അന്വേഷാത്മക റിപ്പോര്‍ട്ടിങിനുളള അവാര്‍ഡ് ജേതാക്കള്‍. യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോര്‍ണിയയിലെ ഗൈനകോളജിസ്റ്റ്, 25 വര്‍ഷത്തിലധികം തന്റെയടുത്ത് ചികിത്സക്കെതിയ നൂറോളം സ്ത്രികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം പുറത്തു കൊണ്ടു വന്നതിനാണു ഈ അവാര്‍ഡ്.
വിവരണാത്മക റിപ്പോര്‍ട്ടിങ്:
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകളെ പുറത്ത് കൊണ്ടു വന്നതിനാണ് ഈ അവാര്‍ഡ്. ജനങ്ങളുടെ നികുതി പണം സ്വന്തം ബിസിനസ്സിലേക്കിറക്കിയതിന്റെ തെളിവുകളാണ് പുറത്തു കൊണ്ട് വന്നത്. 18 മാസം കൊണ്ടാണ് ദി ന്യൂയോര്‍ക്ക് ടൈംസിലെ ഡേവിഡ് ബാര്‍സ്ടൗ, സുസന്‍ ക്രിയാങ്, റസ്സ് ബട്ട്‌നര്‍ എന്നിവര്‍ ചേര്‍ന്നാണ് വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്.
പ്രാദേശിക റിപ്പോര്‍ട്ടിങ്:
കുറ്റാരോപിതരോടുള്ള സ്‌റ്റേറ്റിന്റെ വിവേചനങ്ങളെ പുറത്തു കൊണ്ടുവന്നതിനാണ് ഈ അവാര്‍ഡ്.കുറ്റം ആരോപിക്കപ്പെടുന്നവരെ കോടതി ജൂറിയുടെ സമ്മതം ഇല്ലാതെ തന്നെ ജയിലിലേക്കയക്കാന്‍ നിയമമുണ്ടായിരുന്നു. ഇന്നും സ്റ്റേറ്റ് കാണിക്കുന്ന ഈ വിവേചനം പുറത്ത് കൊണ്ടു വന്നതിനാണ് അവാര്‍ഡ്. ദി അഡ്വേറ്റിലെ ബാറ്റണ്‍ റോഫ് ലാ ക്കാണ് അവാര്‍ഡ്.
ദേശീയ റിപ്പോര്‍ട്ടിങ്:
തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് കാമുകിമാരുമായി നടത്തിയ രഹസ്യ സാമ്പത്തിക ഇടപാടുകളും, ഇതിന് സഹായിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്നതിനാണ് ഈ അവാര്‍ഡ്. ദി വാള്‍ സ്ട്രീറ്റ് ജേണലിലെ ജീവനക്കാര്‍ക്കാണ് അവാര്‍ഡ്.
അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്:
ഈ വര്‍ഷം അന്താരാഷ്ട്ര വാര്‍ത്ത റിപ്പോര്‍ട്ടിങ് അവാര്‍ഡ് രണ്ടു പേര്‍ പങ്കുവെച്ചു.
യമനിലെ യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന വാര്‍ഷിക പരമ്പരയ്ക്കായി അസോസിയേറ്റഡ് പ്രെസ്സിലെ 3 മാധ്യമ പ്രവര്‍ത്തകര്‍ക്കും മ്യാന്മറില്‍ നിന്നുള്ള റോഹിങ്ക്യ മുസ്ലിംകളുടെ വംശീയ ഉന്മൂലത്തിന് ഉത്തരവാദികളായ ബുദ്ധ സന്യാസികളെ തുറന്നുകാട്ടുന്ന പരമ്പരക്കായി റോയിട്ടേഴ്‌സിലെ മാധ്യമ പ്രവര്‍ത്തകരായ വാ ലോണ്‍ , ക്യാന്‍ സോ ഈ ഓ എന്നിവര്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. റോയിട്ടേഴ്‌സിലെ മാധ്യമ പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത പുറത്തെത്തിച്ചതിനു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ഫീച്ചര്‍ റൈറ്റിങില്‍ പ്രോ പബ്ലിക്കയിലെ ഹനാന്‍ ഡ്രയര്‍ അര്‍ഹനായി. കമ്മാന്‍ഡറി വിഭാഗത്തില്‍ സെന്റ് ലൂയിസ് പോസ് ഡിസ്പാച്ച് പത്രത്തിലെ ടോണി മേസ്സഞ്ചറും, വിമര്‍ശനാത്മക വിഭാഗത്തില്‍ ദി വാഷിങ്ടണ്‍ പോസ്റ്റിലെ കാര്‍ലോസ് ലോസാഡയും, എഡിറ്റോറിയല്‍ റൈറ്റിങില്‍ ദി ന്യൂയോര്‍ക്ക് ടൈംസിലെ ബ്രന്റ്‌റ് സ്റ്റാപിസും അര്‍ഹനായി. എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ ഫ്രീലാന്‍സര്‍ കാര്‍ട്ടൂണിസറ്റായ ഡാറിന്‍ ബെല്ലാണ് അവാര്‍ഡിന് അര്‍ഹനായത്. ട്രംപ് ഭരണകൂടത്തിന്റെ അന്യായങ്ങളും, നുണകളും രസകരമായ രീതിയില്‍ അവതരിപ്പിച്ചതിനാണ് അവാര്‍ഡ്.
ബ്രെയിക്കിങ് ന്യൂസ് ഫോട്ടോഗ്രഫി വിഭാഗത്തില്‍ മധ്യ, തെക്കേ അമേരിക്കയില്‍ നിന്നും അമേരിക്കയിലേക്ക് വന്ന കുടിയേറ്റക്കാര്‍ നേരിടേണ്ടി വന്ന അടിയന്തിരാവസ്ഥ, ആശങ്ക തുടങ്ങിയ വ്യക്തമാക്കുന്ന റോയിറ്റേഴ്‌സിന്റെ ചിത്രങ്ങളാണ് അവാര്‍ഡിന് അര്‍ഹമായത്.വാഷിങ്ടണ്‍ പോസ്റ്റിലെ ലോറെന്‍സ് റ്റഗ്നോളി ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഹത്തിലെ അവാര്‍ഡിനും അര്‍ഹനായി.
2500-ല്‍ അധികം അപേക്ഷകളാണ് ഓരോ വിഭാഗങ്ങളിലും വന്നിട്ടുള്ളത്. 102 പ്രഗത്ഭരായ ജൂറികളാണ് ഓരോ അവാര്‍ഡിനും അര്‍ഹരെ തിരഞ്ഞെടുത്തത്.