Mon. Dec 23rd, 2024
കൊച്ചി:

എറണാകുളത്തെ മട്ടാഞ്ചേരി ജ്യൂ സ്ട്രീറ്റിൽ നടക്കാറുള്ള സിനിമ ചിത്രീകരണങ്ങൾ അവിടത്തെ വ്യാപാര മേഖലയെയും പൊതുജനത്തെയും പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് പോലീസ് ഉദ്യോഗസ്ഥരും കൊച്ചി നഗരസഭയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.

സിനിമ ചിത്രീകരണങ്ങൾ വ്യാപാരം തടസപ്പെടുത്തുന്നുണ്ടെന്നും, സഞ്ചാരികൾക്കും പൊതുജനത്തിനു അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ദി കേരള ഹാൻഡിക്രാഫ്ട് ഡീലേഴ്‌സ് ആൻഡ് മാനുഫാക്ചർസ് വെൽഫെയർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രസ്തുത വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി സർക്കാർ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന്, സമയം അനുവദിച്ചു നൽകിയ കോടതി, ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *