Mon. Dec 23rd, 2024
ല​ഖ്​​നോ:

ബീ​ഫ്​ കൈ​വ​ശം വെ​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്‌ സംഘപരിവാര്‍ തല്ലിക്കൊന്ന മു​ഹ​മ്മ​ദ്​ അ​ഖ്​​ലാ​ഖിന്റെ കു​ടും​ബം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ പു​റ​ത്ത്. വ്യാ​ഴാ​ഴ്​​ച ആ​ദ്യ​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ഗൗ​തം ബു​ദ്ധ്​​ന​ഗ​റി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​ഖ്​​ലാ​ഖിന്റെ കു​ടും​ബം ഇ​ല്ല. ഗ്രാ​മ​വാ​സി​ക​ള്‍ വ്യാ​ഴാ​ഴ്​​ച വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ അ​ഖ്​​ലാ​ഖി​ന്റെ കു​ടും​ബം വോട്ടു ചെയ്യാനാകാതെ വീ​ട്ടി​ല്‍ കഴിഞ്ഞു. കു​റെ മാ​സ​ങ്ങ​ളാ​യി കു​ടും​ബം ഗൗ​തം ബു​ദ്ധ്​​ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ബി.​എ​ല്‍.​ഒ. ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

2015 സെപ്റ്റംബര്‍ 28-നാണ് പശുവിന്റെ ഇറച്ചി കഴിച്ചെന്നും ഇറച്ചി വീട്ടില്‍ സൂക്ഷിച്ചെന്നും ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ്, മകന്‍ ഡാനിഷ് എന്നിവരെ ഗ്രാമത്തിലെ ഇരുപതോളംപേര്‍ മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ അഖ്‌ലാഖ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. മകന്‍ ഗുരുതരാവസ്ഥയില്‍ ഏറെനാള്‍ ആസ്​പത്രിയില്‍ കഴിഞ്ഞു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കഴിഞ്ഞ ജൂലൈയിലാണ് ജാമ്യം ലഭിച്ചത്.

സ്ഥലത്തെ ബി.ജെ.പി. നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണ ഉള്‍പ്പെടെ 18 പേരാണ് ദാദ്രി കേസിലെ പ്രതികള്‍. ഈ കേസിലെ 15 പ്രതികള്‍ക്ക് സ്ഥലം എം.എല്‍.എ. ആയ ബി.ജെ.പി. നേതാവിന്റെ ശുപാര്‍ശയില്‍ എന്‍.ടി.പി.സി.യുടെ താപനിലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നേരത്തെ ജോലി നല്‍കിയിരുന്നു. കൂടാതെ മുഖ്യപ്രതിയുടെ കുടുംബത്തിന് എട്ട് ലക്ഷവും, ഭാര്യക്ക് ജോലിയും നൽകുമെന്ന് പ്രഖ്യാപനവും വന്നു. കേസിലെ ഒരു പ്രതി രവിണ് സിസോദിയ വിചാരണയ്ക്കിടെ അസുഖം ബാധിച്ച് മരിച്ചു. സംസ്‌കരിക്കാന്‍ ഗ്രാമത്തിലേക്ക് കൊണ്ടുവന്ന കൊലക്കേസ് പ്രതിയായ സിസോദിയയുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചത് അന്ന് ഏറെ വിവാദമായിരുന്നു.

ബുലന്ദ‌്ഷഹറിൽ സംഘപരിവാർ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ‌് ഇൻസ‌്പെക്ടർ സുബോധ‌്‌കുമാറാണ് മുഹമ്മദ‌് അഖ‌്‌ലാഖിന്റെ കേസ‌് തുടക്കത്തിൽ അന്വേഷിച്ചത്. കേസ‌് അന്വേഷിച്ച സുബോധ‌്‌കുമാർ പ്രതികളെ വേഗത്തിൽ പിടികൂടുന്നതിൽ നിർണായക പങ്ക‌് വഹിച്ചു. അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്നാണ് സുബോധിന്റെ സഹോദരി ആരോപിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *