Fri. Nov 22nd, 2024
ചെന്നൈ:

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നു ബി.ജെ.പിയുടെ ഇരുനൂറോളം ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു. കോയമ്പത്തൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസന്‍ തുടങ്ങിയവരുടെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ക്കെതിരെയാണു നടപടി. ചട്ടം ലംഘിക്കുന്നതായി കാണിച്ച്‌ ഒട്ടേറെ പരാതികള്‍ ലഭിച്ചതായി കമ്മിഷന്‍ അറിയിച്ചു.

വിവാദ പോസ്റ്റുകള്‍ നീക്കിയ ശേഷം രാധാകൃഷ്ണന്‍റെ അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ചെയ്തു. വാനതിയുടേത് തുറന്നിട്ടില്ല. എതിർകക്ഷികൾ കൂട്ടമായി പരാതി നൽകി അക്കൗണ്ടുകൾ പൂട്ടിക്കുകയായിരുന്നെന്നു ബി.ജെ.പി. ആരോപിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ ‘പി​എം നരേന്ദ്ര മോ​ദി’ വിലക്കിയതിന് പിന്നാലെ ബി.ജെ.പിയുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള ‘നമോ’ ടിവിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ള്‍ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തിനാണ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തിയത്. കമ്മീഷന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപ്പാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

സ​ര്‍​ഫി​ക്ക​റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ദല്‍ഹി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​യു​ന്നു. തി​ര​ഞ്ഞെ​ടു​പ്പ് നീ​രീ​ക്ഷ​ക സ​മി​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ സാധിക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളും പ​ര​സ്യ​ങ്ങ​ളും സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​വൂ എ​ന്നും കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്

ഏതാനും ദിവസം മുന്‍പ് ‘പി​എം നരേന്ദ്ര മോ​ദി’ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍ വി​ല​ക്കി​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​തെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍ ഉത്തരവിറക്കിയത്. അ​നു​മ​തി​യി​ല്ലാ​തെ ചാ​ന​ല്‍ സം​പ്രേ​ഷ​ണം തു​ട​ങ്ങി​യ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

മുഴുവന്‍ സമയവും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​.ജെ.​പി​യു​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും മാ​ത്രം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സ്വ​കാ​ര്യ ടി​വി ചാ​നലാ​ണു ന​മോ ടി​വി. പ്രധാന ഡി.​ടി​.എ​ച്ച്‌. ശൃം​ഖ​ല​ക​ള്‍ വ​ഴി ക​ഴി​ഞ്ഞ 31 മു​ത​ലാ​ണ് ന​മോ ടി​ .വി. സം​പ്രേ​ഷ​ണം തുടങ്ങിയത്. ട്വി​റ്റ​ര്‍ അ​റി​യി​പ്പി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ത​ന്നെ​യാ​ണ് ഇ ചാനല്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. മോ​ദി​യു​ടെ ചി​ത്രം തന്നെ ലോ​ഗോ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചാ​ന​ലി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ള്‍, റാ​ലി​ക​ള്‍, ബി.​ജെ.​പി. നേ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ള്‍ എന്നിവയാണ് സംപ്രേക്ഷണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *